'തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം'; ഹൈബി ഈഡന്റെ സ്വകാര്യബില്ലിൽ എതിർപ്പുയർത്തി കേരളം

ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്

Update: 2023-07-01 12:01 GMT

തിരുവനന്തപുരം: കേരളത്തിന്‍റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിൽ എതിർപ്പുയർത്തി കേരളം. ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. മാർച്ച് മാസം ആദ്യമാണ് ഹൈബി ഈഡൻ എം.പി പാർലിമെന്റിൽ ഇത്തരമൊരു സ്വകാര്യ ബില്ല് അവതരിപ്പിച്ചത്.

ഇതിനായി ഭൂമിശാസ്ത്രപരമായ കാരണങ്ങളടക്കം ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടിയിരുന്നു. മധ്യകേരളമാണ് സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗത്ത് നിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതെന്നതാണ് ബില്ലിലിലെ പ്രധാന വാദം. തുടർന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രാലയം ഇതുസംന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയത്.

Advertising
Advertising

മാർച്ച് 31 ന് ആഭ്യന്തരമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു കത്ത് നൽകിയിരുന്നു. ഇതിൻമേലാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഈ ആവശ്യം നിരാകരിക്കണമെന്ന മറുപടി സംസ്ഥാന സർക്കാർ നൽകും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News