കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു

വെട്ടിക്കുളം സ്വദേശി സിറിലാണ് മരിച്ചത്

Update: 2022-09-06 03:34 GMT
Editor : Lissy P | By : Web Desk

കോട്ടയം: തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ യുവാവ് മരിച്ചു. വെട്ടികുളം സ്വദേശിയായ സിറിൽ (35 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നടക്കാനിറങ്ങിയ നാട്ടുകാരിൽ ചിലർ വാഹനം തോട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിറിൽ ആണ് മരിച്ചതെന്ന് മനസിലാകുന്നത്.

സിറിലിനെ ഉടൻ തന്നെ പുറത്തെത്തിച്ചെങ്കിലും മരിച്ചതായാണ് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നത്. ഡ്രൈവറായ സിറിൽ തമിഴ്‌നാട്ടിൽ പോയശേഷം മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം. തിടനാട് പൊലീസ് മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News