ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരന് നടുറോഡിൽ മർദനം

മൂരാട് സ്വദേശി സാജിദിനാണ് മർദനമേറ്റത്

Update: 2023-12-26 01:07 GMT
Editor : ലിസി. പി | By : Web Desk

വടകര: കോഴിക്കോട് വടകര കുട്ടോത്ത് കുടുംബവുമായി സഞ്ചരിക്കുകയായിരുന്ന കാർ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചതായി പരാതി. മൂരാട് സ്വദേശി സാജിദിനാണ് മർദനമേറ്റത്.

കുടുംബവുമൊത്ത് പോകുന്നതിനിടെ ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ആക്രമിച്ചെന്നാണ് സാജിദിന്റെ പരാതി. കാറിനെ മറികടന്നുവന്ന ബസ് റോഡിന്റ നടുവിൽ നിർത്തി, ഡ്രൈവിംങ്ങ് സീറ്റിലുണ്ടായിരുന്ന തന്നെ പുറത്തിറക്കി മർദിച്ചെന്നാണ് ആരോപണം . മർദനമേറ്റ സാജിദ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News