ചരക്കുകപ്പൽ തീപിടിത്തം; കപ്പലിൽ നിന്നു വീണ കണ്ടെയ്‌നറുകൾ കേരളതീരത്തടിയാൻ സാധ്യത

എറണാകുളം,ആലപ്പുഴ, കൊല്ലം, തീരങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

Update: 2025-06-14 12:44 GMT

തിരുവനന്തപുരം: വാൻഹായ് കപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിയാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും,ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാനുള്ള സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ് അറിയിച്ചതിനെ തുടർന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏതെങ്കിലും വസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ 112 ൽ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കാനും നിർദേശം.

ഈ മാസം 16 മുതൽ കണ്ടെയ്‌നറുകൾ തീരത്തേക്ക് വന്നടിയുമെന്നും ക്‌ണ്ടെയ്‌നറുകളിൽ തൊടരുതെന്നുമാണ് മുന്നറിയിപ്പ്. കപ്പലിൽ നിന്ന് വീണതെന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കരുത്, വസ്തുക്കളിൽ നിന്നും 200 മീറ്റർ അകലം പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News