അറബിക്കടലിൽ കപ്പലിൽ നിന്നും കാർഗോകൾ വീണു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.

Update: 2025-05-24 12:45 GMT

അപകടത്തിൽപ്പെട്ട കപ്പൽ 

തിരുവനന്തപുരം: കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോ കടലിൽ വീണു. കേരള തീരത്തു നിന്നും ഉള്ളിലേക്ക് മാറി അറബിക്കടലിലാണ് കാർഗോ വീണത്. കോസ്റ്റ് ഗാർഡാണ് ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചത്. കേരള തീരത്ത് കാർഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ഇതിനടുത്തേക്ക് പോകരുതെന്നും നിർദേശമുണ്ട്.

തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം. സൾഫർ കലർന്ന മറൈൻ ഗ്യാസ് ഓയിലാണെന്നാണ് ലഭിക്കുന്ന വിവരം. കാർഗോയിൽ മറ്റെന്തൊക്കെ അപകടകരമായ വസ്തുക്കളാണെന്ന കാര്യത്തിൽ വ്യക്തതയില്ല. കൊച്ചി തീരത്തിന് സമീപത്താണ് അപകടം.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News