പീഡന പരാതിയിൽ കണ്ണൂർ കോർപ്പറേഷൻ അംഗത്തിനെതിരെ കേസ്

കിഴുന്ന വാർഡിലെ കോൺഗ്രസ് അംഗം പി വി കൃഷ്ണകുമാറിനെതിരെയാണ് എടക്കാട് പോലീസ് കേസ് എടുത്തത്

Update: 2022-07-23 02:36 GMT

കണ്ണൂര്‍:പീഡന പരാതിയിൽ കണ്ണൂർ കോർപ്പറേഷൻ അംഗത്തിനെതിരെ കേസ്. കിഴുന്ന വാർഡിലെ കോൺഗ്രസ് അംഗം പി വി കൃഷ്ണകുമാറിനെതിരെയാണ് എടക്കാട് പോലീസ് കേസ് എടുത്തത്. സഹകരണ സംഘം ജീവനക്കാരിയെ ഓഫിസിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

 മൂന്ന് ദിവസം മുമ്പാണ് പരാതിക്ക് ആധാരമായ സംഭവം അരങ്ങേറുന്നത്. പരാതിക്കാരിയെ സഹകരണ സംഘത്തിന്റെ ഓഫീസിലെത്തി കൃഷ്ണ കുമാര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. ഇവരെ സഹകരണ സ്ഥാപനത്തിൽ ജോലിക്ക് കയറ്റിയത് കൃഷ്ണ കുമാറായിരുന്നു. ഇക്കാര്യം പറഞ്ഞാണ്  ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ശ്രമിച്ചത്.

Advertising
Advertising

354 വകുപ്പ് പ്രകാരമാണ് എടക്കാട് പൊലീസ് കേസെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം പീഡനശ്രമം നടന്നു എന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News