മാസപ്പടി കേസില്‍ വീണയ്‌ക്കെതിരെ ആരോപണം: ഷോൺ ജോർജിനെതിരെ കേസെടുത്തു

ആരോപണം ഉന്നയിച്ച ഓൺലൈൻ മാധ്യമത്തിനെതിരെയും കേസെടുത്തിട്ടുണ്ട്

Update: 2024-02-18 16:54 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: മാസപ്പടി കേസില്‍ ടി. വീണയ്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് ബി.ജെ.പി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജിനെതിരെ കേസ്. വീണ നൽകിയ പരാതിയിലാണു നടപടി. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.

കനേഡിയൻ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നടപടി. ആരോപണം ഉന്നയിച്ച ഓൺലൈൻ മാധ്യമത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് വീണയുടെ പരാതിയിൽ പറയുന്നു.

മാസപ്പടി കേസിൽ വീണയും എക്‌സാലോജിക്കും നൽകിയ ഹരജി നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. അന്വേഷണം നിയമപരമാണെന്നു വ്യക്തമാക്കിയ കോടതി കേന്ദ്രനടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.

Advertising
Advertising
Full View

അന്വേഷണം തടയാൻ എക്‌സാലോജിക് മുന്നോട്ടുവച്ച ആരോപണങ്ങളൊന്നും യുക്തിസഹമല്ലെന്നും കോടതി വ്യക്തമാക്കി.

Summary: Case against BJP leader and complainant Shaun George for making allegations against the Kerala CM Pinarayi Vijayan's daughter T Veena

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News