വി.എച്ച്.പി റാലിയില്‍ വാളേന്തി വനിതകളുടെ പ്രകടനം; പൊലീസ് കേസെടുത്തു

വിഎച്ച്പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്

Update: 2022-05-30 12:01 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാളേന്തി വനിതകൾ പ്രകടനം നടത്തിയതിനെതിരെ പൊലീസ് കേസെടുത്തു. ആര്യങ്കോട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ വാളേന്തി വനിതകൾ പ്രകടനം നടത്തിയത്. വിഎച്ച്പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്.

കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്‍റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന ദുർഗാവാഹിനി ക്യാമ്പിന്‍റെ സമാപന ദിനത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ആയുധമേന്തി പ്രകടനം നടത്തിയത്. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടോളം വാളുകൾ തോളിൽ വച്ചു കൊണ്ടാണ് വനിതകൾ പ്രകടനം നടത്തിയത്.

Full View
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News