സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസ്
ആലപ്പുഴ വനിതാ പൊലീസാണ് കേസെടുത്തത്
ആലപ്പുഴ: ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് യൂട്യൂബ് ചാനൽ ഉടമ രോഹിത്തിനെതിരെ കേസ്. സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തത്. സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു, സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചു എന്ന പരാതിയിലാണ് കേസ്. സഹോദരിയെയും അമ്മയെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചതായും പരാതി.
കഴിഞ്ഞ ദിവസങ്ങളിൽ രോഹിത്തിന്‍റെ വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും പറഞ്ഞ് ഒരു വീഡിയോ ചെയ്തിരുന്നു. ഭാര്യയെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നുവെന്നും സഹോദരിക്ക് പ്രണയബന്ധങ്ങളുണ്ടെന്നും വീഡിയോയിലൂടെ രോഹിത്ത് ആരോപിച്ചിരുന്നു. കടൽത്തീരങ്ങളിലും മറ്റും ഉപയോഗിച്ച് ഉപേക്ഷിച്ച സിറിഞ്ചുകൾ ഉൾപ്പടെ പെറുക്കി വൃത്തിയാക്കുകയും വാട്ടർടാങ്ക് ക്ലീനിംഗ് ഒക്കെയായിരുന്നു രോഹിത്ത് യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരുന്നത്.