UAPA ചുമത്തിയ റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടി: സിദ്ദീഖ് കാപ്പനുൾപ്പെടെ 11 പേർക്കെതിരെ കേസ്
പ്രമോദ് പുഴങ്കര , സി പി റഷീദ് എന്നിവർക്കെതിരെയും കേസുണ്ട്
കൊച്ചി: യുഎപിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയുമായിൽ പങ്കെടുത്തതിന് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്.ശനിയാഴ്ച എറണാകുളം വഞ്ചി സ്ക്വയറിലായിരുന്നു പരിപാടി നടന്നത്.
അന്യായമായി സംഘം ചേർന്നു, അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചു, വഴിയാത്രക്കാർക്ക് മാർഗതടസം ഉണ്ടാക്കി തുടങ്ങിയ പരാതികളിലാണ് കേസ്. പ്രമോദ് പുഴങ്കര , സി.പി റഷീദ് എന്നിവർക്കെതിരെയും കേസുണ്ട്. പരിപാടിയില്‍ സിദ്ദീഖ് കാപ്പനായിരുന്നു മുഖ്യപ്രഭാഷണം നടത്തിയത്.പരിപാടിക്ക് ശേഷം മടങ്ങാതിരിന്ന ഡോ.ഹരി, ഷംസീര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പേര് ചോദിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചെന്നും പൊലീസിന്‍റെ നെയിംപ്ലേറ്റ് തട്ടിപ്പറച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.