പങ്കാളികളെ കൈമാറിയ കേസ്; പലര്‍ക്കും വിദേശബന്ധമുണ്ടെന്ന് പൊലീസ്

മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും ഉള്ളവർ ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്

Update: 2022-01-11 01:32 GMT

ലൈംഗിക ബന്ധത്തിനായി പങ്കാളികളെ കൈമാറിയെന്ന കേസിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും ഉള്ളവർ ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പലർക്കും വിദേശ ബന്ധം ഉണ്ടെന്നും പൊലീസ് പറയുന്നു .

കേരളത്തിനകത്തും പുറത്തും നിരീക്ഷണങ്ങൾ ശക്തമാക്കിയിട്ടുണ്ട് പൊലീസ്. കൂടുതൽ പരാതികൾ ലഭിക്കാത്തതിനാൽ കേസ് എടുക്കാൻ സാധിക്കില്ലെങ്കിലും ഇരകളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവരിൽ ആരെങ്കിലും പരാതി നല്‍കാന്‍ തയ്യാറായാൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഗ്രൂപ്പുകളുടെ ഭാഗമായ സ്ത്രീകളിൽ പലരും ഭർത്താക്കൻമാരുടെ നിർബന്ധത്തെ തുടർന്ന് ഇതിലേക്ക് എത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.

ഈ ഗ്രൂപ്പുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശത്ത് ഉള്ളവരും ഉണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 6 പേരെയും റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News