റോഡ് തടസപ്പെടുത്തി സമരം: സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു

കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം

Update: 2025-02-25 10:46 GMT
Editor : സനു ഹദീബ | By : Web Desk

കണ്ണൂർ: കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനിടെ റോഡ് തടസപ്പെടുത്തിയതിന് സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. വി.ശിവദാസൻ, കെ.വി സുമേഷ് എംഎൽഎ തുടങ്ങിയവരെയും പ്രതിചേർത്തു. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.

കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് റോഡിൽ പന്തൽ കെട്ടി ഗതാഗതം തടസപ്പെടുത്തിയത്. കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. സമരത്തിന്‍റെ ഭാഗമായി രാവിലെ തന്നെ റോഡിൽ പന്തൽ കെട്ടി കസേരകൾ നിരത്തി. നേതാക്കൾക്കുള്ള വേദി തയ്യാറാക്കിയതും റോഡിലേക്ക് ഇറക്കി. നിരവധി വാഹനങ്ങൾ പോകുന്ന ഇതുവഴിയുള്ള ഗതാഗതം രാവിലെ തന്നെ വഴി തിരിച്ചുവിട്ടു.

പാതയോരങ്ങളിൽ പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ച ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു സിപിഎം സമരം. എന്നാൽ യാത്രാ മാർഗങ്ങൾ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നുമായിരുന്നു ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ ന്യായം. ഗതാഗതം തടസപ്പെടുത്തി സമരം പാടില്ലെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ സിപിഎം നേതൃത്വത്തിന് നോട്ടീസ് നൽകിയിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News