കൃഷ്ണകുമാറുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപിയാണ് ഉത്തരവിറക്കിയത്.

Update: 2025-06-11 15:08 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറുമായി ബന്ധപ്പെട്ട കേസുകൾ ക്രൈം ബ്രാഞ്ചിനു വിട്ടു. സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപിയാണ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിക്ക് കൃഷ്ണകുമാർ പരാതി നൽകിയിരുന്നു.

കൃഷ്ണകുമാറിന്റെ പരാതിയില്‍ എടുത്ത കേസും അദ്ദേഹത്തിനെതിരേ യുവതികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്‌.

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന 'ഒ ബൈ ഓസി' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. മൂന്നു വനിതാജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.

കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ്‌ ജീവനക്കാരായ യുവതികള്‍ പരാതിപ്പെട്ടത്. തിരുവനന്തപുരം മ്യൂസിയം പൊലീസായിരുന്നു കേസുകള്‍ അന്വേഷിച്ചുവരുന്നത്. ഇതാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 

യുവതികളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായിരുന്നു മ്യൂസിയം പോലീസ് അന്വേഷണം നടത്തിവന്നിരുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News