'ബിജെപിയുടെ വിഷയം കുടിയേറ്റ ജനത പരിഹരിക്കും'; പാംപ്ലാനിയെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസും

കേരളത്തിലെ ഇടത് വലത് മുന്നണികൾ കർഷക താത്പര്യം സംരക്ഷിക്കുന്നില്ലന്ന ന്യായം പറഞ്ഞായിരുന്നു ബി ജെപിയെ സഹായിക്കാൻ മടിക്കില്ലന്ന ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം

Update: 2023-03-19 09:16 GMT
Editor : banuisahak | By : Web Desk
Advertising

കണ്ണൂർ: തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസ്. കേന്ദ്ര സർക്കാർ റബ്ബറിന് മുന്നൂറ് രൂപ തറവില പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കുമെനന്നായിരുന്നു പാപ്ലാനിയുടെ പ്രസ്താവന. കേരളത്തിൽ  നിന്ന് ഒരു എം പി പോലുമില്ലന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും ബിഷപ്പ് പറഞ്ഞിരുന്നു. പ്രസ്താവന രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയതിന് പിന്നാലെയാണ് പാംപ്ലാനിയെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസ് രംഗത്തെത്തിയത്. 

ഇന്നലെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മറ്റി ആലക്കോട് സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ വിവാദ പ്രസംഗം.കേരളത്തിലെ ഇടത് വലത് മുന്നണികൾ കർഷക താത്പര്യം സംരക്ഷിക്കുന്നില്ലന്ന ന്യായം പറഞ്ഞായിരുന്നു ബി ജെപിയെ സഹായിക്കാൻ മടിക്കില്ലന്ന ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.

പ്രസംഗം രാഷ്ട്രീയ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ആർച്ച് ബിഷപ്പ് മുൻ നിലപാട് ആവർത്തിച്ചു.മാത്രമല്ല,ബി ജെ പി അടക്കം കർഷക താത്പര്യം സംരക്ഷിക്കാൻ മുന്നോട്ട് വരുന്ന ആരോടും അയിത്തമില്ലന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. പിന്നാലെ ആർച്ച് ബിഷപ്പിൻറെ നിലപാടിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസും രംഗത്തെത്തിയതോടെ പുതിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കത്തോലിക്കാ സഭയിലെ പ്രമുഖനായ ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവന ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം, പാപ്ലാനിയെ തള്ളി ഫാദർ പോൾ തേലക്കാട് രംഗത്തെത്തി. തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കർ പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തുകാശിന് ആത്മാവിനെ വിൽക്കുന്നത് പോലുള്ള നടപടിയാണിത്. റബർവിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഫാദർ പോൾ തേലക്കാട് മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News