വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; ഗൂഡാലോചനാ വാദം തള്ളി സി.ബി.ഐ

അപപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

Update: 2023-09-08 14:31 GMT
Editor : anjala | By : Web Desk

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സി.ബി.ഐ. സംഭവത്തില്‍ അന്വേഷണം നടത്തിയ സി.ബി.ഐ സംഘമാണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും മൂന്നു സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും സിബിഐ അറിയിച്ചിട്ടുണ്ട്. ഈ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

Advertising
Advertising


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News