വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ ബാലമുരുകന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Update: 2025-11-05 02:56 GMT
Editor : Jaisy Thomas | By : Web Desk

Photo| MediaOne

തൃശൂര്‍: വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട തടവുകാരൻ ബാലമുരുകന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്നാട് പൊലീസിന്‍റെ മൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നഗരത്തിലും സമീപ ജില്ലകളിലും ഇന്നും ബാലമുരുകനായി വ്യാപക തിരച്ചിൽ തുടരും. ബാലമുരുകന്‍റെ വേഷം വെള്ള മുണ്ടും മഞ്ഞയിൽ കറുത്ത കള്ളികളും ഉള്ള ഷർട്ട് ഒപ്പം ഉണ്ടായിരുന്ന തമിഴ്നാട് പൊലീസ് ബാലരുകകനെ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെ എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ.

Advertising
Advertising

ഹോട്ടലിൽ ഭക്ഷണം കഴിച്ചതിനുശേഷം ബാലമുരുകൻ മുണ്ട് അഴിച്ചു ഉടുത്ത് സ്വതന്ത്രനായി പുറത്തേക്കിറങ്ങി പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബാലമുരുകനെ ഒടുവിൽ കണ്ടത് ഇന്നലെ പുലർച്ചെ രണ്ടരയോടെ വിയ്യൂർ ജയിലിന് സമീപം പാടൂക്കാട് വച്ച് മോഷ്ടിച്ചത് എന്ന് കരുതുന്ന സൈക്കിളിൽ വരികയായിരുന്ന ബാലമുരുകനെ പൊലീസ് കണ്ടതോടെ സൈക്കിൾ ഉപേക്ഷിച്ച് സമീപത്തെ പാടത്തുകൂടി ഓടിരക്ഷപ്പെട്ടു. പിന്നീട് പോലീസ് അന്വേഷിച്ചു എങ്കിലും കണ്ടെത്താനായില്ല.

പ്രദേശത്ത് റെയിൽവേ ട്രാക്ക് ഉള്ളതിനാൽ ട്രെയിനിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഒപ്പം കൊടുങ്ങല്ലൂർ - ഷോർണൂർ സംസ്ഥാനപാതയിലൂടെയുള്ള ഏതെങ്കിലും വാഹനത്തിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് കണക്കുകൂട്ടുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News