കോഴിക്കോട് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ മീഡിയവണിന്

നാലു ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്

Update: 2021-10-22 01:25 GMT

കോഴിക്കോട് നഗരത്തില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന് . നാലു ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

കണ്ടംകുളം ജൂബിലി ഹാളിന് മുന്നില്‍വെച്ച് ബംഗാള്‍ സ്വദേശിയായ റംസാന്‍ അലിയെ അക്രമിച്ചു സ്വര്‍ണം കവരുന്നതിന്‍റെ സിസി ടിവി  ദൃശ്യങ്ങളാണ് ലഭിച്ചത്. ഇവരുടെ മുഖമോ ബൈക്കുകളുടെ നമ്പറോ വ്യക്തമല്ല. കഴിഞ്ഞ മാസം 20നായിരുന്നു സംഭവം. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് റംസാന്‍ അലിയില്‍ നിന്നും കവര്‍ന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പരിസരത്തെ നൂറിലധികം സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികള്‍ വൈകാതെ പിടിയിലാകുമെന്ന് കമ്മീഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ മുമ്പും ഉള്‍പ്പെട്ടിട്ടുള്ള സംഘമാണ് ഈ മോഷണത്തിനു പിന്നിലും. സ്വര്‍ണവുമായി റംസാന്‍ അലി ഈ വഴിക്കു പോകുന്ന വിവരം ആരെങ്കിലും ചോര്‍ത്തി നല്‍കിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News