'യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്രത്തിന്റേത് അസാധാരണ നടപടി'; മന്ത്രി പി.രാജീവ്‌

കേരളത്തിന് കിട്ടുന്ന അംഗീകാരം രാജ്യത്തിന്റെ കൂടി അംഗീകാരമല്ലേയെന്നും മന്ത്രി

Update: 2025-03-27 05:08 GMT
Editor : Lissy P | By : Web Desk

കൊച്ചി: അമേരിക്കൻ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി. രാജീവ്.കൃത്യമായ വിശദീകരണം നൽകാതെയാണ് അനുമതി തടഞ്ഞത്. ആരു പങ്കെടുക്കണം എന്നത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും പി.രാജീവ് പറഞ്ഞു. കേരളത്തിന് കിട്ടുന്ന അംഗീകാരം രാജ്യത്തിന് കൂടി അംഗീകാരം അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല അമേരിക്കയില്‍ നടക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. ഈമാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെ ആയിരുന്നു സന്ദർശനത്തിന് അനുമതി തേടിയത്.

Advertising
Advertising
Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News