'കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുന്നു, ഇ.ഡിയുടേത് രാഷ്ട്രീയ പകപോക്കൽ': കെ. രാധാകൃഷ്ണൻ എം.പി

കള്ളപ്പണം ഉണ്ടാക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന പാർട്ടി അല്ല സി.പി.എം എന്നും രാധാകൃഷ്ണൻ

Update: 2024-06-30 09:54 GMT

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്നും അത് രാഷ്ട്രീയ പകപോക്കലാണെന്നും കെ. രാധാകൃഷ്ണൻ എം.പി. 'സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഇഡിയുടേത് സഹകരണ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമമാണ്, അവർ സി.പി.എമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്നു കണ്ടറിയണം' രാധാകൃഷ്ണൻ പറഞ്ഞു.

'ബ്രാഞ്ചിന് വേണ്ടിയുള്ള സ്ഥലവും ജില്ലാ സെക്രട്ടറിയുടെ പേരിലാണ് സി.പി.എം വാങ്ങുക,ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത അക്കൗണ്ടുകളും എടുക്കാറുണ്ട്'. കള്ളപ്പണം ഉണ്ടാക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന പാർട്ടി അല്ല സി.പി.എം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ നിയമപരമായി സ്വീകരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

Advertising
Advertising

'കോൺഗ്രസിനൊപ്പം നിന്നത് തിരിച്ചടിയായി എന്നുള്ള വിശദീകരണം നൽകിയിട്ടില്ല, ദേശീയതലത്തിൽ എടുത്ത നിലപാടാണ് പാർട്ടി കേരളത്തിലും സ്വീകരിച്ചത്, ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുന്നത് മൂലം കേരളത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും' അദ്ദേ​​ഹം വ്യക്തമാക്കി.

ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങളിൽ കാര്യമുണ്ടെങ്കിൽ പരിശോധിക്കും ഇല്ലാത്തതാണെങ്കിൽ തള്ളിക്കളയും രാധാകൃഷ്ണൻ പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News