'ഓന് സ്വന്തം കുടുംബത്തെ ഓര്‍ക്കാമായിരുന്നു, വീട്ടിലാരുമില്ലെന്ന് അറിഞ്ഞ് തന്നെ വന്നതാകും'; സിപിഎം കൗൺസിലർ മാലപൊട്ടിച്ച ജാനകി

മാല മോഷ്ടിച്ച കൂത്തുപറമ്പ് നാലാം വാർഡ് കൗൺസിലർ പി.പി രാജേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

Update: 2025-10-19 05:55 GMT
Editor : ലിസി. പി | By : Web Desk

Photo| MediaOne

കണ്ണൂർ:കഴിഞ്ഞദിവസമാണ് കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം സിപിഎം കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തത്.കണിയാർകുന്ന് സ്വദേശിയായ ജാനകിയുടെ മാലയാണ് നാലാം വാർഡ് കൗൺസിലർ പി.പി രാജേഷ് പിടിച്ചുപറിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്. 

അടുക്കളയില്‍ മീന്‍ വെട്ടുന്ന സമയത്താണ് പ്രതി പെട്ടന്ന് കയറിവന്നത് കഴുത്തില്‍ പിടിക്കുകയായിരുന്നെന്ന് ജാനകി മീഡിയവണിനോട് പറഞ്ഞു. മാല പൊട്ടിച്ച് പെട്ടന്ന് തന്നെ ഓടിക്കളഞ്ഞു. എന്‍റെ കാലിന് വയ്യാത്തതുകൊണ്ട് അയാളുടെ പിന്നാലെ ഓടാന്‍ പറ്റില്ല.ഞാന്‍ ഉറക്കെ നിലവിളിച്ചു.  എന്‍റെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. അപ്പോഴേക്കും കള്ളന്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു..ജാനകി പറഞ്ഞു.

Advertising
Advertising

 പ്രതിയായ  രാജേഷിനെ നേരിട്ട് കണ്ടിട്ടില്ലെന്നും ജാനകി പറയുന്നു. 'എന്‍റെ കണ്ണിന് കാഴ്ച കുറവാണ്. വീടിന്‍റെ മുന്നിലെ സ്കൂളിലേക്ക് മക്കളെ കൊണ്ടുപോകാന്‍ വരാറുണ്ട്. മകനും ഭാര്യക്കുമെല്ലാം രാജേഷിനെ അറിയാം.എല്ലാവരും രാവിലെ ജോലിക്ക് പോയാല്‍ ഞാന്‍ തനിച്ചാണ്.  വീട്ടില്‍ ആരുമില്ലാന്ന് അറിയാമായിരിക്കും.അതുകൊണ്ടാവും മോഷണം നടത്തിയത്. എന്നാലും രാജേഷ് സ്വന്തം കുടുംബം ഓര്‍ക്കണമായിരുന്നു.സ്വന്തം ഭാര്യയുടേയും അമ്മയുടെയും മാല ഇതുപോലെ പോയിട്ടുണ്ടെന്ന് ആലോചിച്ചാല്‍ മതി'. ജാനകി പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.  പിറകിലൂടെ വന്ന് കഴുത്തിൽ പിടിച്ച ശേഷം ഒരു പവനോളം തൂക്കം വരുന്ന മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം നിലത്ത് പൊട്ടിവീഴുകയും ചെയ്തു. ജാനകിയുടെ നിലവിളി കേട്ട് ബന്ധുക്കളും അയൽവാസികളും സ്ഥലത്തെത്തിയതോടെ ഇയാൾ ഓടിരക്ഷപെടുകയായിരുന്നു. പാന്റും ഷർട്ടും ഹെൽമറ്റും ധരിച്ചിരുന്നു എന്നത് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന വിവരം. കവർച്ചയ്ക്ക് ശേഷം ബൈക്കിലാണ് രക്ഷപെട്ടതെന്നും വയോധിക പറഞ്ഞിരുന്നു. 

അതേസമയം, മോഷണക്കേസിൽ അറസ്റ്റിലായ കൗൺസിലറെ സിപിഎം പുറത്താക്കി. പാർട്ടിയുടെ യശസിന് കളങ്കം വരുത്തിയതിന് പാർട്ടി അംഗത്വത്തിൽ പുറത്താക്കുന്നതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News