'നവകേരള സദസ്സിനായി എത്ര രൂപ പിരിച്ചു'?; കണക്ക് ചോദിച്ച് മരട് നഗരസഭ സെക്രട്ടറിക്ക് ചെയർമാന്റെ കത്ത്

15 ദിവസത്തിനകം കത്തിന് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2023-12-19 11:48 GMT
Editor : ലിസി. പി | By : Web Desk

മരട്: നവകേരള സദസ്സിനായി നടത്തിയ പിരിവിന്റെ കണക്ക് ചോദിച്ച് മരട് നഗരസഭ സെക്രട്ടറിക്ക് ചെയര്‍മാന്റെ കത്ത്. നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറന്പിലാണ് വിശദീകരണം ചോദിച്ചത്. നഗരസഭയുടെ വാഹനങ്ങളും പദവിയും ഉപയോഗിച്ച് വ്യാപക പിരിവ് നടന്നെന്നും പിരിവ് നല്‍കിയവരുടെ പേര് വിവരങ്ങളും പിരിച്ചെടുത്ത തുകയുടെ കണക്കും നല്‍കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം കത്തിന് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

യു.ഡി.എഫ് ഭരിക്കുന്ന മരട് നഗരസഭ നവകേരള സദസിനായി ഫണ്ട് അനുവദിച്ചിരുന്നില്ല. അന്നേദിവസം ബദല്‍ അദാലത്ത് നടത്തി നവകേരള സദസിനെതിരെ യുഡിഎഫ് ഭരണസമിതി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. നവകേരള സദസിന്റെ സംഘാടക സമിതി കണ്‍വീനറായ നഗരസഭ സെക്രട്ടറിയും ചെയര്‍മാനായ നഗരസഭ പ്രതിപക്ഷ നേതാവും മറ്റ് ഉദ്യോഗസ്ഥരും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പരിപാടിയുടെ നടത്തിപ്പിനായി ഭീമമായ തുക പിരിച്ചെടുത്തുവെന്നാണ് ആരോപണം.

Advertising
Advertising

എത്ര തുക പിരിച്ച് കിട്ടി?, ബാക്കി എത്ര തുക ഉണ്ട്?, ആരില്‍ നിന്നൊക്കയാണ് പിരിവ് നടത്തിയത്? എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ വ്യക്തതവേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ സെക്രട്ടറിക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News