കാപ്രിക്കാട് ഇറങ്ങിയ ആനകളെ തുരത്തി; കൂട്ടത്തിലുണ്ടായിരുന്നത് 22 ആനകൾ

കൂട്ടത്തിലെ പിടിയാന കിണറ്റിൽ വീണ് ചരിഞ്ഞതിനെ തുടർന്ന് ഇവ തൊട്ടയടുത്തായി തമ്പടിക്കുകയായിരുന്നു

Update: 2023-04-15 10:56 GMT
Advertising

കൊച്ചി: എറണാകുളം കോടനാട് - കാപ്രിക്കാട് ഇറങ്ങിയ ആനകളെ തുരത്തി. 22 ആനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. ആനകളെ പുഴ കടത്തി മലയാറ്റൂർ വനത്തിലേക്ക് കയറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ആനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ നിരവധി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. കൂട്ടത്തിലെ പിടിയാന കിണറ്റിൽ വീണ് ചരിഞ്ഞതിനെ തുടർന്ന് ഇവ തൊട്ടയടുത്തായി തമ്പടിച്ചു. ഇതോടെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് വനപാലകരെത്തി പടക്കവും മറ്റും ഉപയോഗിച്ച് ഇവയെ തുരത്തുകയായിരുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News