കൊല്ലം ചവറയിൽ വാഹനാപകടം; നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു

പുല്ലുവിളയിൽ നിന്ന് ബേപ്പൂർക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനിബസ്സിൽ ഇൻസുലേറ്റഡ് വാനിടിച്ചാണ് അപകടം.

Update: 2021-12-28 00:51 GMT

കൊല്ലം ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബർക്കുമൻസ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56), തമിഴ്നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 12.30ഓടെ ചവറ ദേശീയപാതയിൽ ഇടപ്പള്ളി കോട്ടക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് ബേപ്പൂർക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനിബസ്സിൽ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇൻസുലേറ്റഡ് വാനിടിച്ചാണ് അപകടം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News