കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും

ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് സിപിഎം പ്രവർത്തകരുടെ ആഘോഷം

Update: 2025-04-20 07:17 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും. ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് സിപിഎം പ്രവർത്തകരുടെ ആഘോഷം. 'പുഷ്പനെ അറിയുമോ' എന്ന ഗാനമാണ് ഘോഷയാത്രയില്‍ ഉപയോഗിച്ചിരുന്നത്.

നേരത്തെ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെചിത്രങ്ങളുള്ള കൊടി വീശിയത് വിവാദമായിരുന്നു. പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്‍റെ ഭാഗമായ കലശ ഘോഷയാത്രയിലാണ് മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ചിത്രം പതിച്ച കൊടികൾ ഉപയോഗിച്ചത് വിവാദമായത്.

മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച 8 പേരുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായാണ് അന്ന് ക്ഷേത്ര പരിസരത്ത് ആഘോഷം നടന്നത്. സി പി എം ശക്തികേന്ദ്രമായ പ്രദേശത്ത് നടന്ന കലശത്തിനിടെ എ കെ ജിയുടെയും ഇ എം എസിന്റെയും പേര് പറഞ്ഞുള്ള മുദ്രാവാക്യം വിളിക്കും വിപ്ലവഗാനങ്ങൾക്കും ഒപ്പമായിരുന്നു കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ ഉയര്‍ത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും ഉപയോഗിച്ചത്.  ഇതുസംബന്ധിച്ച് നിലവില്‍ ആരും പരാതി നല്‍കിയിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News