രമേശ് ചെന്നിത്തല പങ്കെടുക്കാനിരുന്ന പരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

സംസ്‌കാര കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് റദ്ദാക്കിയത്

Update: 2021-10-07 13:26 GMT
Editor : Dibin Gopan | By : Web Desk
Advertising

രമേശ് ചെന്നിത്തല പങ്കെടുക്കാനിരുന്ന കാസര്‍ക്കോട് പിലിക്കോട്ടെ പരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ പൊതുപരിപാടി റദ്ദാക്കി. സംസ്‌കാര കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് റദ്ദാക്കിയത്.

ഒരു വിഭാഗം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നു എന്നാരോപിച്ചാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്. മുന്‍ എം.എല്‍.എ. കെ.പി.കുഞ്ഞിക്കണ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞു. ചന്തേര പൊലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കെ.പി.സി.സി. പ്രസിഡന്റിന്റെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കെ.പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. പരിപാടി അലങ്കോലമാക്കിയത് പിലിക്കോട് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവരാണെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു.

മുന്‍ എം.എല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനായ സംസ്‌കാര കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയാണ് അലങ്കോലമായത്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News