'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു'; പുതിയ യൂ ട്യൂബ് ചാനല്‍ ആരംഭിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചാനലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു

Update: 2022-01-01 07:16 GMT
Editor : ijas

ചെറിയാന്‍ ഫിലിപ്പ് ഔദ്യോഗിക യൂ ട്യൂബ് ചാനല്‍ ആരംഭിച്ചു. 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നുവെന്ന' യൂട്യൂബ് ചാനലിനാണ് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചാനലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പാര്‍ലമെന്‍റിലോ നിയമസഭയിലോ പ്രതികരിക്കേണ്ടിയിരുന്ന ആളായിരുന്നു ചെറിയാന്‍ ഫിലിപ്പെന്ന് സതീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് വാര്‍ത്തയുടെ മര്‍മം അറിയുന്ന ആളാണ്. അര്‍ഹതപ്പെട്ട കാര്യങ്ങള്‍ ചെറിയാന്‍ ഫിലിപ്പിന് നഷ്ടപ്പെടുത്തിയതില്‍ കോണ്‍ഗ്രസിന് കുറ്റബോധമുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സത്യമേവ ജയതേ എന്ന ലക്ഷ്യത്തോടെയാകും തന്‍റെ യുട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കുകയെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സത്യം എന്ന് തോന്നുന്ന കാര്യം മുഖം നോക്കാതെ പറയും. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കില്ല. രാഷ്ട്രീയത്തിലെ ശരിയായ കാര്യങ്ങള്‍ ചാനലിലൂടെ ജനങ്ങളിലെത്തിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News