Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോട്ടയം: സ്ത്രീകളുടെ തിരോധാന കേസുകളില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കോട്ടയം ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് പ്രതി സെബാസ്റ്റ്യന്‍.
തെളിവെടുപ്പിനിടെ കണ്ടെത്തിയ അസ്ഥികഷ്ണങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം ഉടന്‍ ലഭിക്കും. നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
ഇന്നലെ തെളിവെടുപ്പിന്റെ ഭാഗമായി പള്ളിപ്പുറത്ത് പോയപ്പോള്‍ അവിടെ വെച്ച് അസ്ഥി കഷ്ണങ്ങളും ചില സ്ത്രീകളുടെ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചു. ഇവയുടെ ശാസ്ത്രീയ പരിശോധനകളുടെ ഫലവും ഏറ്റവും നിര്‍ണായകമാണ്. വലിയ ദുരൂഹതകളുള്ള കേസായി മാറുകയാണ് ചേര്‍ത്തല തിരോധാന കേസ്.
ജെയ്‌നമ്മയുടെ തിരോധനമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതെങ്കിലും മറ്റ് സ്ത്രീകളുടെ തിരോധാനവുമായി സെബാസ്റ്റിയന് ബന്ധമുണ്ടോ എന്ന നിഘമനത്തില്‍ ക്രൈം ബ്രാഞ്ച് എത്തിയിരിക്കുകയാണ്. ഡിഎന്‍എ ഫലം വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ പുരോഗതി.
കസ്റ്റഡിയിലുള്ള സെബാസ്റ്റിയന്‍ സീരിയല്‍ കില്ലറാണോ എന്ന സംശയവും ക്രൈം ബ്രാഞ്ചിനുണ്ട്. അസ്ഥികളും സ്ത്രീകളുടെ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ച സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചി ആ രീതിയില്‍ അന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യലില്‍ ഒന്നും വിട്ടുപറയാന്‍ സെബാസ്റ്റ്യന്‍ തയ്യാറാകുന്നില്ല. എങ്ങനെയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും തെളിവുകള്‍ മറവു ചെയ്തത് എങ്ങനെയാണെന്നോ സെബാസ്റ്റയ്ന്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല.