ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല; പരാതിയുമായി അധ്യാപിക

തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നൽകി

Update: 2023-11-05 11:27 GMT

മലപ്പുറം: തിരൂരിൽ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തലയെന്ന പരാതിയുമായി അധ്യാപിക. തിരൂര്‍ ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭയ്ക്കാണ് ബിരിയാണിയിൽ നിന്ന് കോഴിത്തല ലഭിച്ചത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.

നാല് ബിരിയാണിയാണ് ഓര്‍ഡർ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് ബിരിയാണിക്കകത്ത് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാർസൽ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നൽകിയിട്ടുണ്ട്. പരപ്പേരി സ്വാശ്രയ കോളജിലെ അദ്ധ്യാപികയാണ് പ്രതിഭ.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News