ഡോ. ഷെർലി വാസുവിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ സങ്കീർണമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ ഷെർലി വാസുവിന് സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു

Update: 2025-09-04 11:30 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ഫോറൻസിക് വിദഗ്ധ ഡോ. ഷെർലി വാസുവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്ഥാനത്തെ സങ്കീർണമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ ഷെർലി വാസുവിന് സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ എന്ന നിലയിൽ ശ്രദ്ധേയയായ ഷെർലി വാസു എഴുതിയ 'പോസ്റ്റ്മോർട്ടം ടേബിൾ' എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു ഡോക്ടർ ഷേർളി വാസു മരണപ്പെട്ടത്. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധവിയായിരുന്നു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News