സ്വർണം കടത്തിയത് മുഖ്യമന്ത്രിയെന്ന് ജനം വിശ്വസിക്കുന്നു: കെ. സുധാകരൻ

സ്വർണം കടത്തിയത് മുഖ്യമന്ത്രി തന്നെയാണെന്നും ബിരിയാണി ചെമ്പ് കൊണ്ടു മൂടിയാലും സത്യം പുറത്ത് വരുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Update: 2022-06-15 15:22 GMT

സ്വർണം കടത്തിയത് മുഖ്യമന്ത്രിയെന്ന് ജനം വിശ്വസിക്കുന്നുവെന്നും അല്ലെങ്കിൽ അവർ നിഷേധിക്കട്ടെയെന്നും കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. സ്വർണക്കടത്ത് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയട്ടേയെന്നും വിഷയത്തിൽ സിപിഎം നേതാക്കൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇതുവരെ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുപാട് സിപിഎം നേതാക്കൾ മുഖ്യമന്ത്രിയായിട്ടും അവർക്ക് ആർക്കുമെതിരെ ഇങ്ങനെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കൊണ്ട് പോയ സ്വർണത്തിന്റെ കണക്ക് പുറത്ത് വരികയാണെന്നും സഖാക്കൾ കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

സ്വപ്നയുടെ രഹസ്യ മൊഴി വിവരം ശരിയാണെങ്കിൽ ഗുരുതരമായ ആരോപണിതെന്നും മുഖ്യമന്ത്രിയാണ് സത്യാവസ്ഥ പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

സ്വർണം കടത്തിയത് മുഖ്യമന്ത്രി തന്നെയാണെന്നും ബിരിയാണി ചെമ്പ് കൊണ്ടു മൂടിയാലും സത്യം പുറത്ത് വരുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള ജനതയെ വഞ്ചിച്ച മുഖ്യമന്ത്രിയും കുടുംബവും സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.


Full View


Chief Minister is the biggest swindler Kerala has ever seen: K. Sudhakaran

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News