മുഖ്യമന്ത്രിക്ക് ഇന്ന് 76ാം പിറന്നാള്‍

ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെയാകും ഇത്തവണയും പിണറായിയുടെ പിറന്നാള്

Update: 2021-05-24 02:19 GMT
Editor : Jaisy Thomas | By : Web Desk

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെയാകും ഇത്തവണയും പിണറായിയുടെ പിറന്നാള്‍. തന്‍റെ ആദ്യ സർക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ തലേ ദിവസമായ 2016 മെയ് 24 നാണ് കേരളം അതുവരെ അറിയാതിരുന്ന ആ രഹസ്യം പിണറായി വെളിപ്പെടുത്തിയത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുവീണ പിണറായിയിലെ പാറപ്പുറത്ത് 1945 മേയ് 24ന് ജനനം. മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടേയും രണ്ടു മക്കള്‍ ഒഴികെ 11 കുട്ടികളും ബാല്യത്തിലേ മരിച്ചു. അതിനു ശേഷമായിരുന്നു പതിന്നാലാമനായി വിജയന്‍ പിറക്കുന്നത്. ഇടത്തരം കര്‍ഷക കുടുംബം. അച്ഛന്‍റെ മരണത്തോടെ സാമ്പത്തിക സ്ഥിതി മോശമായി. ബീഡിത്തൊഴിലിന് പറഞ്ഞയക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും അധ്യാപകനായ ഗോവിന്ദന്‍ മാഷിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി വിജയന്‍ പഠനം തുടര്‍ന്നു.

Advertising
Advertising

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടേ പൊതുരംഗത്തെ്. 1970ല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലേക്ക്. പിന്നീടായിരിന്നു കേരളത്തിൽ ചരിത്രം കുറിച്ച് നിൽക്കുന്ന പിണറായി വിജയനിലേക്കുള്ള വളര്‍ച്ച. കാർക്കശ്യക്കാരനായ നേതാവിൽ നിന്ന് ജനനായകനായ പിണറായിയുടെ യാത്രക്കിടെ നിരവധി പ്രതിസന്ധികളും ആരോപണങ്ങളും നേരിടേണ്ടി വന്നു. വി.എസിനെ മുന്നിൽ നിർത്തി 2016ലെ തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പിണറായി മുഖ്യമന്ത്രി ആയപ്പോൾ പലരും നെറ്റി ചുളിച്ചു. എന്നാൽ സംസ്ഥാനം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദുരിതകാലത്തിലൂടെ ജനങ്ങൾ കടന്ന് പോയപ്പോൾ കരുത്തും, ആത്മവിശ്വാസവുമായി പിണറായി നെഞ്ചുറപ്പോടെ മുന്നിൽ നിന്നു. സ്ത്രീകൾക്കിടയിലും, യുവാക്കൾക്കിടയിലും പിണറായിയുടെ പ്രതിച്ഛായ മാറി. മുഖ്യമന്ത്രിയുടെ വാക്കുകൾക്കായി ജനം കാതോർത്തു. തെരഞ്ഞെടുപ്പ് വന്നപ്പോൾ പിണറായിയുടെ നേതൃത്വത്തിന് കൂടി ജനം അംഗീകാരം നൽകി. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News