എറണാകുളം-ബംഗളൂരു വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടതെന്ന് പിണറായി വിജയൻ

Update: 2025-11-08 11:53 GMT

എറണാകുളം: എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ റെയിൽവെയുടെ നിലപാട് പ്രതിഷേധാർഹമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് ഉദ്ഘാടന ചടങ്ങിൽ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു. വിഷയത്തിൽ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ദേശീയഗാനം ആലപിച്ചും ഭരണഘടന കയ്യിലേന്തിയുമായിരുന്നു പ്രതിഷേധം.

കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബം​ഗ്ളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലാണ് ആർഎസ്എസ് ​ഗണ​ഗീതം ആലപിച്ചത്. ആദ്യയാത്രയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികളാണ് ​ഗണ​ഗീതം പാടിയത്. വിദ്യാർഥികൾ ​ഗണ​ഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഫേസ്ബുക്കിൽ പങ്കുവെച്ചു. കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്തു.

എന്നാൽ ആർഎസ്എസ് ഗണഗീതം ആലപിച്ച വിദ്യാർഥികളുടെ വിഡിയോ വിവാദമായതോടെ ദക്ഷിണ റെയിൽവേ പിൻവലിച്ചു. ദേശഭക്തി​ഗാനമായി അവതരിപ്പിച്ച വിഡിയോയാണ് റെയിൽവേ പിൻവലിച്ചത്. വിദ്യാർഥികൾ ​ഗണ​ഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News