സിദ്ദീഖ് കാപ്പനു നീതി ലഭിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം: ജമാഅത്ത് കൗൺസിൽ

ഒരു പത്രപ്രവർത്തകനോട് തീവ്രവാദിയോടു പെരുമാറുന്നതു പോലെയാണ് യു.പി പൊലിസ് പ്രവർത്തിക്കുന്നതെന്ന് ജമാഅത്ത് കൗൺസിൽ

Update: 2021-04-25 12:33 GMT
Editor : ijas
Advertising

ഉത്തർപ്രദേശിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മഥുര ഹോസ്പിറ്റലിൽ നിന്നും ഡൽഹിയിലെ ഓൾ ഇന്ത്യാ മെഡിക്കൽ സയൻസിലേക്ക് മാറ്റാനും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് ബാധിതനായി അവശനിലയിലാണ് അദ്ദേഹമെന്നും അടിയന്തിര ഇടപെടലുണ്ടായില്ലെങ്കിൽ അദ്ദേഹത്തിൻ്റെ ജീവൻ അപകടത്തിലാകുമെന്നും മുസ്‍ലിം ജമാഅത്ത് കൗൺസിൽ പത്രകുറിപ്പില്‍ പറഞ്ഞു.

ഹഥ്റാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു ജയിലടച്ച് മൃഗീയമായി പീഡിപ്പിക്കുകയാണ്. ഇന്ന് അദ്ദേഹം കോവിഡ് ബാധിച്ച് മഥുര ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ആശുപത്രിയിലും വലിയ പീഡനമാണ് അദ്ദേഹം ഏൽക്കുന്നത്. ചങ്ങലക്ക് ഇട്ടിരിക്കുന്നതു കൂടാതെ കയറു വെച്ച് ശരിരം ബന്ധിച്ചിരിക്കുകയാണ്. ഒരു പത്രപ്രവർത്തകനോട് തീവ്രവാദിയോടു പെരുമാറുന്നതു പോലെയാണ് യു.പി പൊലിസ് പ്രവർത്തിക്കുന്നതെന്ന് ജമാഅത്ത് കൗൺസിൽ പറഞ്ഞു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് അഡ്വ.എം. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്.ഷാജി പത്തനംതിട്ട പ്രമേയം അവതരിപ്പിച്ചു. സി.ഐ.പരീദ് എറണാകുളം, മാവൂടി മുഹമ്മദ് ഹാജി, ഡോ. ജഹാംഗീർ, ഡോ.കാസിമുൽ ഖാസിമി, പറമ്പിൽ സുബൈർ, മരുത അബ്ദുൽ ലത്തീഫ് മൗലവി, തമ്പിക്കുട്ടി പാറത്തോട്, അമീൻ ഷാ കോട്ടയം, നസീർ പുന്നക്കൽ, സെയ്ദ് മുഹമ്മദ് എറണാകുളം, അബ്ദുൽ കരീം തെക്കേത്ത് എന്നിവർ പ്രസംഗിച്ചു.

Tags:    

Editor - ijas

contributor

Similar News