പാലക്കാട് സ്കൂൾ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു
മലപ്പുറം സ്വദേശി മുനീറിൻ്റെ മകൻ മസിൻ മുഹമ്മദ് ആണ് മരിച്ചത്
Update: 2025-10-26 11:04 GMT
പാലക്കാട്: സ്കൂൾ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ് വയസ്സുകാരൻ മസിൻ മുഹമ്മദ് ആണ് മരിച്ചത്.
പാലക്കാട് തച്ചനാട്ടുകരയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പൂവ്വത്താണി നടുവിലത്താണി അൽബിറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.