Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്ക് മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് പ്രതിയെ പിടിക്കൂടിയില്ല. പ്രതി അടുക്കത്ത് സ്വദേശി അജ്നാസിനെ പിടികൂടാൻ തയ്യാറാകാത്തതിനെതിരെ വനിതാ സംഘടനകൾ രംഗത്തെത്തി. കേസിൽ സമഗ്ര അന്വേഷണം വേണമെന്നും പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഢിപ്പിക്കുന്നതെന്നും കുട്ടി പറയുന്നു.
കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിലുള്ള ബാർബർ ഷോപ്പ് നടത്തുന്ന അജ്നാസിൽ നിന്നും സമാന അനുഭവങ്ങൾ ഉണ്ടായതായി മറ്റൊരു പത്തൊമ്പതുകാരനും പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനും കുട്ടികളെ ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.