കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിൽ വി.സിയും സി.പി.എം അംഗങ്ങളും തമ്മിൽ തർക്കം
തങ്ങളുടെ സെനറ്റംഗങ്ങളെ വി.സി ഭീഷണിപ്പെടുത്തിയെന്നും വി.സി പുറത്തിറങ്ങിയാൽ തടയുമെന്നും എസ്.എഫ്.ഐ
Update: 2024-07-29 06:31 GMT
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ വാഗ്വാദം. വോട്ടെണ്ണലിനെ ചൊല്ലി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലും സി.പി.എം അംഗങ്ങളും തമ്മിലാണ് തർക്കം. വി.സിയുടെ ഓഫീസിന് മുന്നിൽ സി.പി.എം അംഗങ്ങൾ പ്രതിഷേധിച്ചു. വോട്ടെണ്ണിയില്ലെങ്കിൽ പിരിഞ്ഞു പോകില്ലെന്നാണ് സി.പി.എം അംഗങ്ങളുടെ നിലപാട്.
വിദ്യാർഥി പ്രതിനിധികളുടെ വോട്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകാതെ വോട്ടെണ്ണിലെന്ന നിലപാടിലാണ് വി.സി. തങ്ങളുടെ സെനറ്റംഗങ്ങളെ വി.സി ഭീഷണിപ്പെടുത്തിയെന്ന് എസ്.എഫ്.ഐ ആരോപിച്ചു. പുറത്തിറങ്ങിയാൽ വി.സിയെ തടയുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.