Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സംഘര്‍ഷം. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിനെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ മർദിച്ചു. ജില്ലാ പ്രസിഡണ്ട് അവിനാഷിനാണ് മർദനമേറ്റത്. റാഗിങ് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
എന്നാൽ ജില്ലാ പ്രസിഡന്റിന് മര്‍ദനമേറ്റെന്ന വാര്‍ത്തകള്‍ അടിസ്ഥാനവിരുദ്ധമാണെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ എസ്എഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും ഇത്തരം വ്യാജ വാര്‍ത്തകളെ തള്ളിക്കളയണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.