പാലക്കാട്ട് ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു

കഴുത്തിന് കുത്തിയ ഉത്തമൻ പൊലീസ് കസ്റ്റഡിയിലാണ്

Update: 2022-05-27 07:52 GMT

പാലക്കാട്: പാലക്കാട്ട് നഗരത്തിലെ ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം. വടകര സ്വദേശി ഷിജാബിന്‍റെ കഴുത്തിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഷിജാബിനെ തൃശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴുത്തിന് കുത്തിയ ഉത്തമൻ പൊലീസ് കസ്റ്റഡിയിലാണ്

പുലർച്ചെ മൂന്നരയോടെയാണ് ഷിജാബിന് കഴുത്തിന് കുത്തേറ്റത്. രക്തം വാർന്ന് ലോഡ്ജിന്റെ റിസപ്ഷനിലെത്തിയ ഷിജാബ് അടുത്ത റൂമിലെ ഉത്തമനാണ് തന്നെ കുത്തിയതെന്ന് മാനേജറോട് പറഞ്ഞു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷിജാബ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഉത്തമനെ സ്വന്തം മുറിയിൽ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്. ഷിജാബും ഉത്തമനും നിസാര കാര്യങ്ങളുടെ പേരിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് സിനിമ പ്രവർത്തകനായ മുഹമ്മദ് ഇർഫാൻ പറഞ്ഞു. സിനിമയിലെ ഭക്ഷണ വിതരണ വിഭാഗത്തിലാണ് ഉത്തമനും ഷിജാബും ജോലി ചെയ്യുന്നത്. സിനിമ ചിത്രീകരണം പൂർത്തിയായി ഇന്ന് സംഘം മടങ്ങാനിരിക്കെയാണ് ഒരാൾക്ക് കുത്തേറ്റത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News