ഇരവിമംഗലം ഷഷ്ടിക്കിടെ സംഘർഷം; പൊലീസുകാർക്കുൾപ്പടെ പരിക്ക്

കാവടി അമ്പലത്തിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു

Update: 2024-12-08 05:19 GMT

,തൃശൂർ: ഇരവിമംഗലം ഷഷ്ടിക്കിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്ക്. ശ്രീകാന്ത്, ലാലു, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കാവടി അമ്പലത്തിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ഷഷ്ടിയ്ക്കിടെ ഇന്നലെ രാത്രിയാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. കാവടി ക്ഷേത്രത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് നാട്ടുകാരും പൊലീസും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.

Full View

മൂന്ന് പൊലീസുകാരെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗം ഉൾപ്പടെയുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News