മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെ സംഘർഷം; യുവാവിന് വെടിയേറ്റു

ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്

Update: 2025-03-22 06:23 GMT

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ലുഖ്മാനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെപ്പർ സ്‌പ്രേയും എയർ ഗണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെയാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ച സമീപത്തെ പുളിവെട്ടിക്കാവ് ക്ഷേത്രത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കുടുംബ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനിടെ വീണ്ടും സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ വ്യാപകമായ കല്ലേറുണ്ടായി.

കല്ലേറിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെപ്പർ സ്പ്രേയും എയർഗൺ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കല്ലേറിൽ നിരവധി പേർക്ക് പരിക്കുണ്ട്. മൂന്നു സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളജിലുമായി ഇരുപതോളം പേർ ചികിത്സയിലുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News