ബ്ലോക്ക് പഞ്ചായത്ത് സീറ്റിലേക്ക് യൂത്ത് ലീഗിനെ പരിഗണിച്ചില്ല; മലപ്പുറം പെരുവള്ളൂരില്‍ മുസ്‌ലിം ലീഗിൽ സംഘർഷം
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെയും സെക്രട്ടറിയേയും യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവച്ചു
Update: 2025-11-19 02:46 GMT
മലപ്പുറം: പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ സംഘർഷം. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെയും സെക്രട്ടറിയേയും യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവച്ചു.
ബ്ലോക്ക് പഞ്ചായത്ത് സീറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗിനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം. മൂന്ന് ടേം വ്യവസ്ഥ ലംഘിച്ച് വീണ്ടും സീറ്റ് നൽകുന്നു എന്ന് യൂത്ത് ലീഗ് ആരോപിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
watch video report