സിഎംആർഎൽ എക്സാലോജിക് ഇടപാട് - ടി.വീണ ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം

ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹരജിയിലാണ് സിംഗിൾ ബെഞ്ച് നടപടി

Update: 2025-07-23 08:03 GMT

എറണാകുളം: സിഎംആർഎൽ - എകസാലോജിക് ഇടപാടിൽ സിബിഐ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ടി വീണ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹരജിയിലാണ് ഹൈക്കോടതി നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്ഐഒ അന്വേഷണം നടത്തിയതെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാൻ സിബിഐ, ED ഉൾപ്പെടെയുള്ള ഏജൻസികൾക്ക് നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.

തുടർന്ന് എസ്എഫ്ഐഒ റിപ്പോർട്ടിൽ പേര് പരാമർശമുള്ളവരെക്കൂടി എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെ ഹരജിയിൽ ഷോൺ ജോർജ് കക്ഷിചേർത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ടി വീണ, സിഎംആർഎൽ ഉദ്യോഗസ്ഥർ, എക്സാലോജിക് സൊല്യൂഷൻസ് എന്നിവരുൾപ്പെടെയുള്ള 13 കക്ഷികൾക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹരജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News