Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖരിന് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്. കൂത്തുപറമ്പിലേത് വെടിവെപ്പ് പരിശീലനം ആണെന്ന് റവാഡ പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.
കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം 1995ൽ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് വിമർശനം. റവാഡക്കെതിരെ കൊലക്കേസ് എടുക്കണം എന്നായിരുന്നു അന്ന് പിണറായി വിജയൻ സഭയിൽ ആവശ്യപ്പെട്ടത്.
ഞങ്ങള്‍ കരിങ്കൊടി കാണിച്ച് പുറത്തേക്ക് പോകുമെന്നും വെടി വയ്ക്കരുതെന്നും അന്നത്തെ ഡിവൈഎഫ്‌ഐ ചുമതലയിലുണ്ടായിരുന്ന എം.വി ജയരാജന്‍ പറഞ്ഞിരുന്നുവെന്നും, ആ സമയത്ത് ഞങ്ങൾക്ക് ഇതൊരു പരിശീലനമാണെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞിരുന്നു എന്നാണ് പിണറായി വിജയ നിയമസഭയിൽ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി റവാഡ ചന്ദ്രശേഖരിന്റെ പേരെടുത്ത് പറയാതെ എഎസ്പി എന്ന് മാത്രമായിരുന്നു വിശേഷിപ്പിച്ചത്.
കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയത് റവാഡ ചന്ദ്രശേഖറാണെന്ന തരത്തിലുള്ള വിമർശനങ്ങൾ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച സമയത്ത് ഉയർന്നുവന്നിരുന്നു.