തുറന്ന വാഹനത്തിൽ കോക്ടെയ്ൽ വിൽപ്പന; യുവാവ് എക്സൈസ് പിടിയിൽ

ഇയാളിൽ നിന്ന് 10 ലിറ്റർ വിദേശ മദ്യവും 38 ലിറ്റർ ബിയറും കണ്ടെടുത്തു

Update: 2023-04-27 12:54 GMT

തിരുവനന്തപുരം: വാഹനത്തിൽ കോക്ടെയ്ൽ വിൽപ്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ ആണ് അറസ്റ്റിൽ ആയത്. തുറന്ന വാനിൽ പരസ്യമായി കോക്ടെയ്ൽ വിൽപ്പന നടത്തിവരികയായിരുന്നു ഇയാള്‍.

ഇയാളിൽ നിന്ന് 10 ലിറ്റർ വിദേശ മദ്യവും 38 ലിറ്റർ ബിയറും കണ്ടെടുത്തു. എക്സൈസിന് വാട്സ്ആപ്പ് വഴി ലഭിച്ച വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  സമൂഹമാധ്യമങ്ങളിൽ കോക്ടെയിൽ വിൽപ്പനയെക്കുറിച്ച് ഇയാള്‍ പരസ്യം നൽകുകയും ചെയ്തിരുന്നു. അബ്കാരി നിയമലംഘനത്തിനാണ് കേസെടുത്തത്. ഇയാളുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു.

Advertising
Advertising
Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - ബിന്‍സി ദേവസ്യ

web journalist trainee

Similar News