''തെറ്റ് പറ്റിപ്പോയി, വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് പറഞ്ഞത്''- ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞെന്ന് പരാതിക്കാരി

''ഒരാളെയും വ്യക്തിപരമായി ദ്രോഹിക്കാൻ ആഗ്രഹിക്കുന്നില്ല''

Update: 2022-09-27 17:42 GMT

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതിയിൽ ഒരാളെയും വ്യക്തിപരമായി ദ്രോഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പരാതിക്കാരി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടപടി എടുത്തു എന്നത് തന്നെ വലിയ വിജയമാണ്. ശ്രീനാഥ് ഭാസി കുറ്റസമ്മതം നടത്തിയെന്നും പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു.

''തെറ്റ് പറ്റിപ്പോയി, വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് പറഞ്ഞത്'' എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.  അദ്ദേഹം പശ്ചാത്തപിച്ചപ്പോൾ മാപ്പ് കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായി. മറ്റാരാളുടെ കരിയർ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരാതിക്കാരി മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ പ്രതികരിച്ചു.

Advertising
Advertising

 സംഭവത്തില്‍ ശ്രീനാഥ് ഭാസിക്ക് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി. സിനിമയില്‍ നിന്ന് ശ്രീനാഥ് ഭാസിയെ മാറ്റിനിര്‍ത്താനാണ് തീരുമാനം. അവതാരകയുടെ പരാതിയില്‍ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നടനെതിരായ നടപടി.

ഇരു ഭാഗത്തിന്റേയും വിശദീകരണം കേട്ട ശേഷമാണ് നടപടിയെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ തെറ്റ് ശ്രീനാഥ് ഭാസി അം​ഗീകരിച്ചെന്നും അതിനാൽ ഒരു മാതൃകാപരമായ നടപടിയെന്ന നിലയ്ക്കാണ് വിലക്കേർപ്പെടുത്തിയതെന്നും സംഘടന വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News