'അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് കടന്നുപിടിച്ചു'; വി.കെ പ്രകാശിനെതിരെ പരാതി

ഡിജിപിക്ക് പരാതി നല്‍കിയത് യുവ കഥാകാരി

Update: 2024-08-26 15:36 GMT
Editor : ദിവ്യ വി | By : Web Desk

കൊച്ചി: സംവിധായകൻ വി.കെ പ്രകാശിനെതിരെ ഡിജിപിക്ക് ലൈംഗികാതിക്രമ പരാതി നല്‍കി യുവ കഥാകാരി. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് പരാതി. 2022 ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും പരാതിപ്പെടാതിരിക്കാനായി അക്കൗണ്ടിലേക്ക് പണം അയച്ചെന്നും യുവതിയുടെ വെളിപ്പെടുത്തൽ.

സിനിമാ മേഖലയില്‍ നേരിട്ട അതിക്രമങ്ങള്‍ സ്ത്രീകള്‍ ഓരോന്നായി വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വി.കെ പ്രകാശിനുമെതിരെ ആരോപണം ഉയരുന്നത്. 



Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News