എറണാകുളം മരടില്‍ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച കേസ്; യുവമോർച്ച നേതാവ് ഗോപു പരമശിവത്തിനെതിരെ നേരത്തേയും പരാതി

ഗോപു പരമശിവത്തെ ബിജെപി പുറത്താക്കി

Update: 2025-11-22 08:08 GMT

എറണാകുളം: എറണാകുളം മരടില്‍ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച കേസില്‍ ജയിലിലായ യുവമോർച്ചാ നേതാവ് ഗോപു പരമശിവത്തിനെതിരെ നേരത്തേയും പരാതി. സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച് മരട് സ്വദേശിനി നല്‍കിയ പരാതി ബിജെപി നേതൃത്വം അവഗണിച്ചുവെന്നാണ് ആക്ഷേപം. ഗോപു പരമശിവത്തെ ബിജെപി പുറത്താക്കി.

.ഒപ്പം താമസിച്ചിരുന്ന യുവതിയെ നിരന്തരം മർദ്ദനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് യുവമോർച്ച ജില്ലാ സെക്രട്ടറി കൂടിയായ ഗോപു പരമശിവത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ ഗോപു ഇപ്പോള്‍ ജയിലിലാണ്. തന്‍റെ പണം തട്ടിയെടുത്തെന്ന പരാതിയുമായി മരട് സ്വദേശിനി രംഗത്ത് വന്നു. ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും യുവതി ആരരോപിച്ചു.

ഗോപുവിന് പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മർദ്ദനത്തിനിരയായ യുവതി പറയുന്നു. ഈ ബന്ധങ്ങള്‍ തന്നെ മർദ്ദിക്കാന്‍ ധൈര്യം പകർന്നുവെന്നും യുവതി പറയുന്നു. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി ഓഫീസ് വാർത്താകുറിപ്പിലാണ് അറിയിച്ചത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News