പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാരെ മര്‍ദിച്ചു, പാര്‍ക്കിനകത്ത് പൂട്ടിയിട്ടെന്ന് പരാതി

ഇന്നലെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായത്

Update: 2025-07-11 05:24 GMT

പാലക്കാട്: പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജീവനക്കാരിയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ക്രൂര മര്‍ദനം. വനിതാ ജീവനക്കാരെ പാര്‍ക്കിനകത്ത് പൂട്ടിയിട്ടു. നെന്മാറ പൊലീസ് നാലു പ്രതികള്‍ക്കെതിരെ കേസെടുത്തു.

പരിക്കേറ്റവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഉടന്‍ പ്രതികളെ പിടികൂടുമെന്ന് പൊലീസ്. പാര്‍ക്കിലെ സുരക്ഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കൊപ്പം മര്‍ദനമേറ്റിരുന്നു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News