രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസ്
ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പൊലീസിൽ പരാതി നല്‍കിയത്
തിരുവനന്തപുരം: രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തിന്‍റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയും വ്രണപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാണ് പൊലീസ് എഫ്ഐആർ.
അഖില്‍ മാരാര്‍ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പൊലീസിൽ പരാതി നല്‍കിയത്. പാകിസ്താനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനെതിരെ അഖിൽ സാമൂഹ്യ മാധ്യമം വഴി പ്രതികരിച്ചിരുന്നു. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്തു. അഖിലിന്റേത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ബിജെപി ആരോപണം.