പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; പള്ളി വികാരിക്കെതിരെ കേസ്
ഫാദർ പോൾ തട്ടുപറമ്പിനെതിരെയാണ് കാസർകോട് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്
Update: 2025-06-10 16:56 GMT
കാസർകോട്: ചിറ്റാരിക്കാലിൽ പതിനേഴുകാരനെ മൂന്നു മാസക്കാലം നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിൽ പള്ളിവികാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.
ഫാദർ പോൾ തട്ടുപറമ്പി(45)നെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.
2024 മെയ് 15 മുതൽ ആഗസ്‌ത് 13 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പരാതി